ഫിലഡൽഫിയ ക്നാനായ മിഷൻ പ്രധാന തിരുനാൾ 26,27 തീയതികളിൽ

ഫിലഡൽഫിയ: സിൽവർ ജൂബിലി വർഷത്തേക്ക് പ്രവേശിക്കുന്ന ഫിലഡൽഫിയ സെൻറ് ജോൺ ന്യൂമാൻ ക്നാനായ കാത്തലിക് മിഷൻ സ്വർഗ്ഗീയ മധ്യസ്ഥനായ വിശുദ്ധ ജോൺ ന്യൂമാന്റെ തിരുനാൾ ഈ മാസം 26, 27 തീയതികളിൽ അവർ ലേഡി ഓഫ് ഫാത്തിമ പള്ളിയിൽ വെച്ച് നടക്കും. സിൽവർ ജൂബിലി വർഷത്തിന് തുടക്കം കുറിക്കുന്ന തിരുനാൾ 25 അമ്മമാർ ഏറ്റെടുത്താണ് നടത്തുന്നത്.

ഓഗസ്റ്റ് 26 ന് 5.30 ന് കൊടിയേറ്റും കുർബ്ബാനയും മെഴുകുതിരി പ്രദക്ഷിണവും നടത്തപ്പെടും. തിരുകർമ്മങ്ങൾക്ക് മിഷൻ ഡയറക്ടർ ഫാ.ബിൻസ് ചേത്തലിൽ നേതൃത്വം നൽകും. 26 ന് വൈകുന്നരം 4.30 ന് ഫാ.സനൽ മയിൽകുന്നേൽ കുർബ്ബാന അർപ്പിക്കും. ഫാ.ബിബി തറയിൽ വചനസന്ദേശം നൽകും. തുടർന്ന് ആഘോഷയമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. ഫൊറോന വികാരി ഫാ.ജോസ് തറയ്ക്കൽ കുർബ്ബാനയുടെ ആശീർവ്വാദവും നൽകും. വിവിധ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനാൾ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

More Stories from this section

family-dental
witywide