ബിജെപിയില്‍ അംഗത്വമെടുത്ത് ഫാ. കുര്യക്കോസ് മറ്റം; പാര്‍ട്ടിയില്‍ ചേരുന്ന ആദ്യ വൈദികനെന്ന് നേതൃത്വം

ഇടുക്കി: ബിജെപിയില്‍ അംഗത്വമെടുത്ത് ക്രൈസ്തവ പുരോഹിതന്‍. ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്തിലെ മാങ്കുവ സെന്റ്തോമസ് ദേവാലയ ഇടവക വൈദികനായ കുര്യക്കോസ് മറ്റമാണ് ബിജെപിയില്‍ അംഗത്വമെടുത്തത്. ബിജെപി ജില്ലാ പ്രസിഡന്റ് കെ എസ് അജി ഫാ. കുര്യക്കോസ് മറ്റത്തിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

ബിജെപിയില്‍ ചേരുന്ന ആദ്യത്തെ വൈദികനാണ് ഫാ. കുര്യക്കോസ് എന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു. ക്രൈസ്തവര്‍ക്ക് ചേരാന്‍ കൊള്ളാത്ത പാര്‍ട്ടിയാണ് ബിജെപി എന്ന് കരുതുന്നില്ലെന്ന് പാര്‍ട്ടി അംഗത്വമെടുത്തതിനു ശേഷം ഫാ. കുര്യക്കോസ് മറ്റം പ്രതികരിച്ചു.

More Stories from this section

family-dental
witywide