
വയനാട്: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വയനാട്ടില്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് കൊഴിഞ്ഞുപോക്ക്. വയനാട് ഡി സി സി ജനറല്‍ സെക്രട്ടറി പി എം സുധാകരനാണ് കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്നത്.
ബിജെപിയിലെത്തിയ സുധാകരന്‍ മോദിയെ പുകഴ്ത്തുകയും ഈ കാലഘട്ടത്തിന് അനുയോജ്യമായ പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും നരേന്ദ്ര മോദിയുടെ വികസനം വയനാട്ടിലുമെത്താന്‍ കെ. സുരേന്ദ്രന്‍ വിജയിക്കണമെന്നും പറഞ്ഞു.
’40 ലേറെ വര്‍ഷക്കാലമായി കോണ്‍ഹ്രസില്‍ പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. താന്‍ ഉള്‍പ്പെടെ വയനാട്ടിലെ പല നേതാക്കള്‍ക്കും അപ്രാപ്യനായ ജനപ്രതിനിധിയാണ് രാഹുല്‍ ?ഗാന്ധി. അദ്ദേഹത്തിന് ഒരു കൈ കൊടുക്കാന്‍ വെയിലത്ത് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരികയെന്നത് ജില്ലാ നേതാക്കളെ സംബന്ധിച്ച് രാഷ്ട്രീയമായി വലിയ ഗതികേടാണ് ‘- എന്നും സുധാകരന്‍ ആരോപിച്ചു.
സുധാകരനെക്കൂടാതെ റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ശശികുമാര്‍, സിവില്‍ എന്‍ജിനീയര്‍ പ്രജീഷ് എന്നിവരും ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്. വയനാട് ജില്ലാ പ്രഭാരി ടി പി ജയചന്ദ്രന്‍, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, സംസ്ഥാന സമിതി അംഗം സജി ശങ്കര്‍ തുടങ്ങിയ നേതാക്കള്‍ ചേര്‍ന്നാണ് മൂവരെയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.











