‘പ്രധാനമന്ത്രിയുടെ അധിക്ഷേപങ്ങള്‍ ഞാന്‍ ശരിയാണെന്ന് തെളിയിക്കുന്നു’: രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നതില്‍ ആശങ്കയില്ലെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി തന്നെ അധിക്ഷേപിക്കുമ്പോഴെല്ലാം താന്‍ ശരിയാണെന്ന് തെളിയിക്കപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ, വിഡ്ഢികളുടെ നേതാവ് എന്ന തനിക്കെതിരായ സംബോധനയെക്കുറിച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചത്. താന്‍ ചെയ്യുന്നത് ശരിയാണെന്ന് മോദിയുടെ അധിക്ഷേപങ്ങള്‍ തെളിയിക്കുന്നു. അതുകൊണ്ട് തന്നെ അധിക്ഷേപങ്ങളില്‍ തനിക്ക് ആശങ്കയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘പ്രധാനമന്ത്രി മോദി എന്നെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നത് തുടരുന്നത് തന്നെയാണ് നല്ലത്. കാരണം അദ്ദേഹം അങ്ങനെ സംസാരിക്കുമ്പോഴെല്ലാം ഞാന്‍ ചെയ്യുന്നത് ശരിയാണെന്ന് എനിക്ക് തോന്നും. എന്റെ ലക്ഷ്യം ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. നരേന്ദ്ര മോദി അദാനിക്ക് നല്‍കുന്ന അത്രയും പണം രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് ഞാന്‍ നല്‍കും. യഥാര്‍ത്ഥ രാഷ്ട്രീയം ശതകോടീശ്വരന്മാരെ സഹായിക്കാനുള്ളതല്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരാം. തൊഴില്‍രഹിതരെയും കര്‍ഷകരെയും ചെറുകിട കച്ചവടക്കാരെയും സഹായിക്കുന്നതിലൂടെയാണ് യഥാര്‍ത്ഥ രാഷ്ട്രീയം സംഭവിക്കുന്നത്.’ റാലിയില്‍ സംസാരിക്കുന്നതിനിടെ രാഹുല്‍ പറഞ്ഞു.

More Stories from this section

family-dental
witywide