സംസ്ഥാനത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ക്ക് നേരെ വീണ്ടും കരിങ്കൊടി ഉയര്‍ത്തി എസ്എഫ്ഐ

തിരുവനന്തപുരം: സംസ്ഥാനത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കരിങ്കൊടി ഉയര്‍ത്തി എസ്എഫ്ഐ. ഗവര്‍ണര്‍ ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയപ്പോഴാണ് എകെജി സെന്ററിനു സമീപം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ആരിഫ് മുഹമ്മദ് ഖാന്‍ ഗോ ബാക്ക് എന്ന മുദ്രാവാക്യം വിളിച്ചാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രാജ്ഭവനിലേക്ക് ഗവര്‍ണര്‍ പോകും വഴി ജനറല്‍ ആശുപത്രി ജംങ്ഷന് സമീപത്ത് വെച്ചായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. സംഭവത്തില്‍ നാലുപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം തന്റെ വാഹനത്തിനു നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായാല്‍ ഇനിയും വാഹനത്തില്‍നിന്നു പുറത്തിറങ്ങുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

ഡല്‍ഹിയില്‍നിന്നും മടങ്ങിയെത്തിയശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു സംസാരിക്കവെയാണ് ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്തിന്റെ തലവനായ ഗവര്‍ണര്‍ക്കെതിരെ ആക്രമണമുണ്ടായിട്ടും നടപടിയെടുക്കാത്ത സര്‍ക്കാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ അദ്ഭുതമുണ്ടോയെന്നും ചോദിച്ചു. മൂന്നു തവണ തന്റെ വാഹനത്തിനു നേരെ പ്രതിഷേധമുണ്ടായി. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കാറില്‍ അടിച്ചിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്ന എസ്എഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്റ് 48 കേസുകളില്‍ പ്രതിയാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide