ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ മണ്ണിനടിയില്‍പെട്ടു, ഒരാളെ രക്ഷിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് വീണ് ഉണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മണ്ണിനടിയില്‍പെട്ടു, ഒരാളെ പുറത്തെടുത്തു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ഒരാള്‍ ഇപ്പോഴും മണ്ണിനിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ബീഹാര്‍ സ്വദേശി ദീപക്കാണ് മണ്ണിനടിയിലുള്ളത്.

ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെയാണ് 10 അടി താഴ്ചയിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.

Also Read

More Stories from this section

family-dental
witywide