19 കാരിയായ കോളേജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു; രണ്ട് പേർ അറസ്റ്റിൽ

മുംബൈ: മുംബൈയിലെ ചെമ്പൂരിൽ 19 കാരിയായ കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതികള്‍ക്കെതിരെ ഐ.പി.സി 376, 376 (ഡി), 328, 34 പ്രകാരം പോലീസ് കേസെടുത്തു. കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയ പോലീസ് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ ആവശ്യപ്പെട്ടു.

നവംബര്‍ 15-ന് രാത്രി 10 മണിയോടെ ചേമ്പൂരിലെ പോസ്റ്റല്‍ കോളനിയിലെ ക്വാട്ടേഴ്‌സില്‍വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ അജിത് കുമാര്‍ യാദവ്(26), പ്രഭാകര്‍ യാദവ്(30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയും പ്രതികളിൽ ഒരാളും ഒരേ കെട്ടിടത്തിൽ താമസിക്കുന്ന പരിചയക്കാരാണെന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം രാത്രി പ്രതിയുടെ വീട്ടുകാർ പുറത്തുപോയശേഷം സുഹൃത്തിനെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ബാര്‍കില്‍ ജോലിചെയ്യുന്ന പിതാവിനോടൊപ്പം താമസിക്കാന്‍ വന്നതായിരുന്നു പാല്‍ഘര്‍ സ്വദേശികളായ പെണ്‍കുട്ടിയും അമ്മയും. പാചകത്തിനാവശ്യമായ ചില സാധനങ്ങള്‍ കടംവാങ്ങാനെത്തിയ യുവതിക്ക് ഇവര്‍ കുടിക്കാന്‍ മദ്യം കലര്‍ത്തിയ പാനീയം നല്‍കി. ഇതു കുടിച്ച ഉടനെ ബോധരഹിതയായ യുവതിയെ ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. രാത്രി 12.30-ഓടെ ബോധംതെളിഞ്ഞ യുവതി, അതേ കെട്ടിടത്തില്‍ താമസിക്കുന്ന അടുത്ത സുഹൃത്തിനോട് കാര്യം പറഞ്ഞു സഹായം തേടുകയായിരുന്നു.

Also Read

More Stories from this section

family-dental
witywide