അൽ ദഫ്രയിൽ യുഎസ് സൈനിക വിമാനം; ആരോപണങ്ങൾ തള്ളി യുഎഇ പ്രതിരോധ മന്ത്രാലയം

ദുബായ്: ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിൽ ഇസ്രയേലിന് പിന്തുണ നൽകുന്നതിന് വേണ്ടി യുഎഇയിലെ അൽ ദഫ്ര എയർ ബേസിൽ യുഎസ് സൈനിക വിമാനം എത്തിയതായി ചില അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രചരിപ്പിച്ച അടിസ്ഥാന രഹിതമായ ആരോപണങ്ങൾ യുഎഇ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു.

‘‘യുഎഇയും യുഎസും തമ്മിലുള്ള സൈനിക സഹകരണത്തിന്റെ മുൻകൂട്ടി നിശ്ചയിച്ച പദ്ധതികളുമായി ബന്ധപ്പെട്ട് അൽ ദഫ്ര താവളത്തിൽ യുഎസ് വിമാനങ്ങളുടെ വരവ് മാസങ്ങളായി നടക്കുണ്ട്. അതിനാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്,’’ മന്ത്രാലയം പ്രസ്താവനയിൽ വിശദീകരിച്ചു.

മേഖലയിൽ ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങളുമായി വിമാനത്തിന്റെ വരവിന് യാതൊരു ബന്ധവുമില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide