വിവേക് രാമസ്വാമി ആള് ചില്ലറക്കാരനല്ല,മക്കളെ നോക്കുന്ന ആയയുടെ ശമ്പളം എത്രയെന്ന് അറിയാമോ?

വാഷിങ്ടണ്‍: നല്ല സാമ്പത്തികമുള്ള വീട്ടുകാര്‍ക്ക് വീട്ടുജോലിക്കായി ആളുകളെ നല്‍കുന്ന എസ്റ്റേറ്റ് ജോബ്സ് ഡോട് കോമില്‍ ഒരു പരസ്യം വന്നു. പ്രമുഖ കുടുംബത്തിലെ രണ്ട് കുട്ടികളെ നല്ലപേലെ നോക്കാന്‍ ആളെ വേണം. സ്വന്തം വിമാനത്തില്‍ വാരാന്ത്യ യാത്രകള്‍ ഉള്‍പ്പെടെ സാഹസികത ഇഷ്ടപ്പെടുന്ന മക്കളാണ്. ആഴ്ചയില്‍ 96 മണിക്കൂര്‍ വരെ ജോലി. അതുകഴിഞ്ഞ് അടുത്ത ആഴ്ച മുഴുവന്‍ വിശ്രമം . ശമ്പളം 83 ലക്ഷം .

പരസ്യത്തില്‍ ആരുടേയും പേരില്ല. ആയക്ക് ഇത്രം കനത്ത ശമ്പളം നല്‍കുന്ന അജ്ഞാതനായ ആ പണക്കാരനെ തേടിപോയ ബിസിനസ് ഇൻസൈഡര്‍ എന്ന വാര്‍ത്താ പോര്‍ട്ടല്‍ ഒടുവില്‍ ആളെ കണ്ടെത്തി. വിവേക് രാമസ്വാമി. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ യുസ് പ്രസിഡൻ്റ് സ്ഥാനാര്‍ഥിയാകാന്‍ മുന്‍നിരയിലുള്ള മലയാളത്തിൻ്റെ വേരുകളുള്ള ശതകോടീശ്വരന്‍.

ഓഹയോയിലെ കൊളംബസിലാണ് ഇദ്ദേഹവും കുടുംബവും താമസിക്കുന്നത്. ഭാര്യ അപൂര്‍വ ഒഹയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വെക്സസര്‍ മെഡിക്കല്‍ സെൻ്ററില്‍ അസിസ്റ്റൻ്റ് പ്രഫസറാണ്. അവരുടെ രണ്ട് ആണ്‍കുട്ടികള്‍ക്കുവേണ്ടിയാണ് ആയയെ അന്വേഷിച്ചത്.