അമേരിക്കാസ് ഗോട്ട് ടാലൻ്റ് വേദിയെ വിസ്മയിപ്പിച്ച് ചെന്നൈ പെൺകുട്ടി മായ നീലകണ്ഠൻ

അമേരിക്കാസ് ഗോട്ട് ടാലൻ്റ് (എജിടി) റിയാലിറ്റി ഷോ വേദിയെ വിസ്മയിപ്പിച്ച് ഇന്ത്യൻ ഗിറ്റാർ വിസ്മയം. മായ നീലാകണ്ഠൻ എന്ന 10 വയസ്സുകാരിയാണ് ലോകത്തെ മുഴവൻ വിസ്മയിപ്പിച്ച ആ പ്രതിഭ. തനി ഇന്ത്യൻ വേഷം ധരിച്ച് ഒരു തകർപ്പൻ റോക്ക് പ്രകടനമാണ് മായ നടത്തിയത്. അവളുടെ അസാധാരണമായ കഴിവും റോക്ക് സംഗീതത്തോടുള്ള അഭിനിവേശവും വ്യക്തമാക്കുന്ന പെർഫോമൻസ് സോഷ്യൽ മീഡിയയിൽ തരംഗമാണ്.


തൻ്റെ ഓഡിഷനായി ചെന്നൈയിൽ നിന്ന് യാത്ര ചെയ്ത് അമേരിക്കയിൽ എത്തിയ മായ പാപ്പാ റോച്ചിൻ്റെ “ലാസ്റ്റ് റിസോർട്ട്” എന്ന ഗാനമാണ് ഗിത്താറിൽ വായിച്ചത്. അവളുടെ ആത്മ വിശ്വാസവും കഴിവും വിധികർത്താക്കളെ വിസ്മയിപ്പിച്ചു. വിധികർത്താക്കളായ സൈമൺ കവൽ, സോഫിയ വെർഗാര, ഹെയ്ഡി ക്ലം, ഹൗവി മണ്ടൽ എന്നിവരും പ്രേക്ഷകരും ഒരു പോലെ നിന്ന് കരഘോഷം മുഴക്കി. നിനക്കു 10 വയസ്സു തന്നെയാണോ പ്രായം എന്ന് ഒരു വിധികർത്താവ് അവളോട് ചോദിച്ചു. അങ്ങനെ തന്നെയാണെന്ന് തോന്നുന്നു എന്നായിരുന്നു മായയയുടെ മറുപടി. കർണാടിക്കും വെസ്റ്റേണും മായയ്ക്ക് ഒരുപോലെ വഴങ്ങും. ഇന്ത്യൻ റോക്ക് സെൻസേഷൻ എന്നാണ് മായ അറിയപ്പെടുന്നത്.

10 year old Maya Neelakantan Stuns AGT Show with her Rocking Guitar Performance

More Stories from this section

family-dental
witywide