കണ്ണൂരിൽ ഊഞ്ഞാൽ കെട്ടിയ തൂൺ ഇളകിവീണ് അപകടം, ഒമ്പതാം ക്ലാസുകാരന് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരിലെ തലശേരി മാടപ്പീടികയിൽ ഊഞ്ഞാൽ കെട്ടിയ തൂൺ ഇളകിവീണ് അപകടത്തിൽ ഒമ്പതാം ക്ലാസുകാരന് ജീവൻ നഷ്ടമായി. പാറാൽ ആച്ചുകുളങ്ങര ചൈത്രത്തിൽ മഹേഷിന്റെയും സുനിലയുടെയും മകൻ കെ പി ശ്രീനികേതാണ് ഊഞ്ഞാൽ അപകടത്തിൽ മരിച്ചത്. പറമ്പിൽ കളിക്കുന്നതിനിടെ ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണാണ് 14 കാരനായ ശ്രീനികേത് മരണപ്പെട്ടത്.

ഇന്നലെ വൈകിട്ടായിരുന്നു അപകടമുണ്ടായത്. അധ്യാപകരായ മാതാപിതാക്കൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയിരിക്കുകയായിരുന്നു. ഈ സമയത്താണ് അപകടമുണ്ടായത്. ശ്രീനികേത് പറമ്പിൽ കളിക്കുന്നതിനിടെ ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീനികേതിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

9th class student died in a swing accident in Kannur

Also Read

More Stories from this section

family-dental
witywide