ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ട് ഒരു സൈനികന്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സൈനിക വാഹനം റോഡില്‍ നിന്ന് തെന്നി മറിഞ്ഞ് ഒരു സൈനികന്‍ മരിക്കുകയും ഒമ്പത് സൈനികര്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പരിക്കേറ്റവരില്‍ നാല് സാധാരണക്കാരും ഉള്‍പ്പെടുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവരുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.

Also Read

More Stories from this section

family-dental
witywide