
തിരുവനന്തപുരം: ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം ടെലിവിഷന്‍, നാടക നടന്‍ അനീഷ് രവിയ്ക്ക്. നാടകം ടെലിവിഷന്‍ എന്നീ മേഖലകളില്‍ നല്കിയ സേവനങ്ങളോടൊപ്പം ഒരു കലാകാരന്‍ എന്നതിലുപരി സാമൂഹിക പ്രതിബദ്ധത കൂടി കണക്കിലെടുത്താണ് ഈ പുരസ്‌കാരം നടനെ തേടി എത്തിയത്.
കൊറോണക്കാലത്തുണ്ടായ ലോക്ഡൗണ്‍ സമയത്ത് രണ്ടുപ്രാവശ്യവും 51 ദിവസം 41 ദിവസവും തുടര്‍ച്ചയായി 92 ദിവസങ്ങളില്‍ സ്വാദ്ദേശ്യ കഥകളും കവിതകളുമായി എല്ലാദിവസവും ഉച്ചയ്ക്ക് 2 മണിമുതല്‍ 3 മണിവരെ ജനങ്ങളിലേയ്ക്ക് എത്തുമായിരുന്നു.
റിവൈസ്ഡ് നാഷണല്‍ ട്യൂബര്‍കുലോസിസ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ (RNTCP) ഭാഗമായി ക്ഷയരോഗ നിയന്ത്രണത്തില്‍ ജില്ലാ ടിബി സെന്റര്‍ തിരുവനന്തപുരം (2012 മുതല്‍ 2015 വരെ) ജില്ലാ ബ്രാന്‍ഡ് അമ്പാസിഡര്‍ ആയി പ്രവര്‍ത്തിച്ചു.
പൊതുജനങ്ങളില്‍ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങള്‍ എത്തിക്കാന്‍ ഈ കാലയളവില്‍ സാധിച്ചു. മാര്‍ച്ച് 24 ലോക ക്ഷയരോഗദിനാചരണങ്ങളില്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ വളരെ പങ്ക് വഹിക്കാന്‍ കഴിഞ്ഞു. നിലവില്‍ ആറ്റിങ്ങല്‍ നഗരസഭയുടെ സ്വച്ഛഭാരത് മിഷന്‍ ശുചിത്വ അംബാസഡറാണ് അനീഷ് രവി













