അത്രയ്ക്ക് ഓവർസ്മാർട് ആകേണ്ട; ഭരണഘടന മാറ്റിയെഴുതുമെന്ന് പറഞ്ഞ നേതാവിന് സീറ്റ് നിഷേധിച്ച് ബിജെപി

ന്യൂഡൽഹി: കർണാടകയിലെ ഉത്തര കന്നഡ ലോക്‌സഭാ സീറ്റിൽ നിന്ന് ആറ് തവണ എംപിയായിരുന്ന അനന്ത്കുമാർ ഹെഗ്‌ഡെയെ ബിജെപി തഴഞ്ഞു. ബിജെപി ഇത്തവണ 400 സീറ്റിൽ കൂടുതൽ നേടുമെന്നും അതോടെ ഭരണഘടന തന്നെ മാറ്റിയെഴുതുമെന്നും ഹെഗ്ഡെ അവകാശപ്പെട്ടിരുന്നു. ഇത് ദേശീയ തലത്തിൽ വലിയ ചർച്ചയായിരുന്നു. ഇതിൽ അതൃപ്തരായ കേന്ദ്ര നേതൃത്വം ഹെഗ്ഡേയെ തഴയുകയായിരുന്നു.

കഴിഞ്ഞ 28 വർഷമായി ഉത്തര കന്നഡ ലോക്‌സഭാ സീറ്റിൽ നിന്ന് ആറ് തവണ വിജയിച്ചു. നിയന്ത്രിക്കാനാവാത്ത വാക്കുകൾ ഹെഗ്ഡെയെ പല തവണ കുഴപ്പത്തിൽ ചാടിച്ചിട്ടുണ്ട്.

ഹിന്ദുക്കളെ അടിച്ചമർത്താൻ കോൺഗ്രസ് ഭരണഘടന മാറ്റിയെന്നുംഭരണഘടന “തിരിച്ചെഴുതേണ്ടത്” ആവശ്യമാണെന്നും അദ്ദേഹം ഒരു സമ്മേളനത്തിൽ പ്രസംഗിച്ചത് വിവാദമായിരുന്നു. ഈ വിവാദ പരാമർശങ്ങളിലൊന്നും പാർട്ടി ഹെഗ്ഡെയെ പിന്തുണച്ചില്ല. അതെല്ലാം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമെന്നായിരുന്നു പാർട്ടിയുടെ വിശദീകരണം.

കർണാടക നിയമസഭാ സ്പീക്കറായും സംസ്ഥാന മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ആറ് തവണ എംഎൽഎയായ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരിയാണ് ബി.ജെ.പിയുടെ കോട്ടയായ ഉത്തര കന്നഡയിൽ ഹെഗ്‌ഡെക്ക് പകരക്കാരൻ.

വിദ്വേഷ പ്രസംഗങ്ങൾക്കും വിവാദ പരാമർശങ്ങൾക്കും പേരുകേട്ട നേതാക്കൾ ആരും ഇത്തവണ ബിജെപി സ്ഥാനാർഥി പട്ടികയിലില്ല.

ഹെഗ്‌ഡെയ്ക്ക് മുമ്പ്, തീപ്പൊരി നേതാവ് പ്രജ്ഞാ സിംഗ് ഠാക്കൂറും ഡൽഹി എംപിമാരായ രമേഷ് ബിധുരിയും പർവേഷ് സാഹിബ് സിംഗ് വർമ്മയും സിറ്റിംഗ് എംപിമാരായിട്ടും സീറ്റ് കിട്ടിയില്ല.

BJP Drops MP Who Spoke About ‘Constitution Change

More Stories from this section

family-dental
witywide