4 കോടിവരുന്ന തുണിമിൽ ഉടമ, പ്രോപ്പർട്ടി ഡെവലപ്പർ: ഹൈ പ്രൊഫൈൽ കള്ളൻ ‘റോഡ്മാൻ’ മൂർത്തി പിടിയിൽ

പേര് മൂർത്തി. വയസ്സ് 36. തമിഴ്നാട് തേനി പെരിയകുളം സ്വദേശി. 4 കോടിവരുന്ന തുണിമില്ലിൻ്റെ ഉടമ ,പ്രോപ്പർട്ടി ഡെവലപ്പർ, റിയർ എസ്റ്റേറ്റ് ബ്രോക്കർ. പക്ഷേ ഇതൊന്നുമല്ല യഥാർഥ വരുമാന സ്രോതസ്സ്. പക്കാ പ്രഫഷണൽ കള്ളനാണ്. 1500 പവനും 1.76 കോടി രൂപയും മൂർത്തിയും സംഘവും മോഷ്ടച്ചെന്നാണ് പൊലീസ് കണക്ക്. 68 വീടുകളിൽ കയറി മോഷണം നടത്തി. കഴിഞ്ഞ ദിവസം കൊയമ്പത്തൂർ പൊലീസിൻ്റെ പിടിയിലായി മൂർത്തി. തുടർന്ന് അദ്ദേഹത്തിന്റെ ഒരു കൂട്ടാളിയെയും പൊലീസ് പിടിച്ചു. മൂർത്തിയുടെ ഭാര്യ പ്രിയയേയും രാജാാപാളയം പൊലീസ് അറസ്റ്റ് ചെയ്തു.

റോഡ് മാൻ മൂർത്തി

പൊലീസുകാർക്ക് ഇടയിൽ അറിയപ്പെടുന്നത് റോഡ് മാൻ മൂർത്തി എന്ന്. കാരണം ഒരു ഇരുമ്പ് റോഡ് ( ഇരുമ്പുവടി) ഉപയോഗിച്ചാണ് മൂർത്തി വീട് പൊളിക്കുക. മോഷണം നടത്താൻ 7 പേരുടെ സംഘം. മാസ്ക്, ഗ്ലൌസ് എല്ലാം ഇട്ട് സെറ്റപ്പിലാണ് ഓപറേഷൻ, തെളിവുകളൊന്നും അവശേഷിപ്പിക്കില്ല. റയിൽവേ പാളത്തിനു സമീപമുള്ള വീടുകളിലാണ് ഭൂരിപക്ഷ മോഷണവും നടത്തുക, കാരണം രക്ഷപ്പെടാൻ എളുപ്പമാണ്. സിസിടിവികളെ നേരിടാൻ ഇവർ റയിൽവേ ട്രാക്ക് വഴിയാണ് രക്ഷപ്പെടുക. മോഷണത്തിന് ഒരിക്കലും വാഹനം ഉപയോഗിച്ചിരുന്നില്ല. ബസിലാണ് സംഘത്തിന്റെ പോക്കും വരവും. സംഘത്തിലെ എല്ലാവരും തേനി സ്വദേശികളാണ്. ചിലർ മൂർത്തിയുടെ ബന്ധുക്കളുമാണ്.

മൂർത്തി എന്ന ഡിഗ്രിക്കാരൻ

ബിരുദധാരിയായ മൂർത്തി പല പല ജോലികൾ ചെയ്തിട്ടും രക്ഷപ്പെട്ടില്ല. ഒടുവിൽ 2020ൽ മോഷണം തൊഴിലാക്കി. ഭാര്യ പ്രിയയാണ് മോഷണ വസ്തുക്കൾ കൈമാറുകയും വിൽക്കുകയും മറ്റും ചെയ്തിരുന്നത്. തേനിയിലാണ് വീടെങ്കിലും മൂർത്തിയും കുടുംബവും താമസിച്ചിരുന്നത് രാജാപാളയത്താണ്. രാജാപാളയം ബസ് സ്റ്റാൻഡിനു സമീപം കോടികൾ വിലവരുന്ന 53 സെൻ്റ് സ്ഥലം ഇവർ ഈയിടെ വാങ്ങിച്ചിട്ടുണ്ട്.

4 കൊല്ലം കൊണ്ടാണ് മൂർത്തി തുണിമില്ലും ഒരു പാട് വസ്തുക്കളും സ്വന്തമാക്കിയത്. കുറച്ചുകാലമായി കോയമ്പത്തൂർ കേന്ദ്രീകരിച്ചായിരുന്നു ഓപറേഷൻ. കോയമ്പത്തൂരില്‍നിന്നുമാത്രം 18 വീടുകളിൽ നിന്നായി 376 പവന്‍ കവര്‍ന്നു. അതോടെയാണ് കൊയമ്പത്തൂർ പൊലീസ് വലവിരിച്ചത്. കോയമ്പത്തൂരിൽ ഈ വർഷം ഫെബ്രുവരിയിൽ പീലമേട്, റെയിൽവേ ട്രാക്കിന് സമീപമുള്ള ബുർഹാനി കോളനിയിലെ വ്യവസായിയുടെ വീട്ടിൽ നിന്ന് 10 ലക്ഷത്തോളം രൂപയും 35 പവൻ സ്വർണവും വജ്രാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവർച്ച നടത്തിയതാണ് സംഘത്തിൻ്റെ അവസാന സംഭവം. പിടിയിലാകുമ്പോൾ മൂർത്തിയുടെ പക്കൽ നിന്ന് 68 പവൻ സ്വർണം 13 ലക്ഷം വിലവരുന്ന സൂപ്പർ ബൈക്ക്, ഒരു കാർ, 5 ടു വീലർ എന്നിവ കണ്ടെടുത്തിരുന്നു. കവര്‍ച്ചസംഘത്തിലെ അംശരാജിനെയും (26) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു.

Burglar ‘Rodman’ Moorthy Arrested from Coimbatore

More Stories from this section

family-dental
witywide