പാകിസ്ഥാനില്‍ നിന്ന് ഇറാഖിലേക്ക് തീര്‍ത്ഥാടകരുമായി പോയ ബസ് ഇറാനില്‍ അപകടത്തില്‍പ്പെട്ടു; 28 പേര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്ന് ഇറാഖിലേക്ക് ഷിയ തീര്‍ഥാടകരുമായി പോയ ബസ് മധ്യ ഇറാനില്‍ അപകടത്തില്‍പ്പെട്ട് 28 പേര്‍ മരിച്ചു. മധ്യ ഇറാനിയന്‍ പ്രവിശ്യയായ യാസ്ദില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

അപകടത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 14 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. അപകടസമയത്ത് 51 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. അര്‍ബൈന്‍ അനുസ്മരണത്തിനായി തീര്‍ത്ഥാടകര്‍ ഇറാഖിലേക്ക് പോകുകയായിരുന്നു.

Also Read

More Stories from this section

family-dental
witywide