ആന്ധ്രയിൽ ബസ് ലോറികളിൽ ഇടിച്ച് അപകടം: എട്ട് മരണം, 33 പേര്‍ക്ക് പരിക്ക്

ചിറ്റൂര്‍: ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ സര്‍ക്കാര്‍ ബസ് ലോറികളിലിടിച്ച് എട്ട് പേര്‍ക്ക് ദാരുണാന്ത്യം. 33 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ചിറ്റൂര്‍-ബാംഗ്ലൂര്‍ ഹൈവേയില്‍ അപകടകരമായ മൊഗിലി ഘട്ടിന് സമീപമാണ് അപകടമുണ്ടായത്‌. തിരുപ്പതിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ആന്ധ്രപ്രദേശ് റീജിയണല്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസാണ് രണ്ട്‌ ലോറികളിലിടിച്ച് അപകടമുണ്ടായത്. മരിച്ചവരും പരുക്കേറ്റവരും ബസിലെ യാത്രക്കാരാണ്.

പരിക്കേറ്റവരില്‍ നിരവധി ആളുകളുടെ നില അതീവ ഗുരുതരമാണ്. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide