ചെറിയാന്‍ കുര്യാക്കോസ് അറ്റ്‌ലാന്റയില്‍ നിര്യാതനായി

അറ്റ്‌ലാന്റ: തൃശൂര്‍ കണ്ണാറ വരിക്കലായില്‍ ചെറിയാന്‍ കുര്യാക്കോസ് (72) അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ നിര്യാതനായി. ഭാര്യ മേഴ്സി കണ്ണാറ വന്‍മേലില്‍ കുടുംബാംഗമാണ്. മക്കള്‍: ജെസെന്‍, ജെസ്സി; മരുമക്കള്‍: റോസി, വെസ്ലി. (എല്ലാവരും അറ്റ്‌ലാന്റ). പൊതുദര്‍ശനം മെയ് 12 ഞായറാഴ്ച്ച വൈകിട്ട് 6 മുതല്‍ അറ്റ്‌ലാന്റ ക്രിസ്ത്യന്‍ അസംബ്ലിയില്‍ വെച്ചും സംസ്‌കാര ശുശ്രൂഷ 13ാം തിയതി രാവിലെ 10 മണിക്ക് നടത്തപ്പെടും.