മരണത്തിലും വേർപിരിയാതെ; ഭർത്താവിന് അന്ത്യചുംബനം നൽകിയതിന് പിന്നാലെ ഭാര്യ കുഴഞ്ഞു വീണ് മരിച്ചു

കോട്ടയം: മരണത്തിലും വേർപിരിയാതെ ദമ്പതികൾ. പാലാ പുത്തൻപള്ളിക്കുന്ന് വാഴയിൽ കുര്യൻ ജോസഫിൻ്റെ (73) മരണത്തിന് പിന്നാലെയാണ് ഭാര്യ ഷേർലി കുര്യനും (71) മരണമടഞ്ഞത്. ഭർത്താവിന് അന്ത്യചുംബനം നൽകിയ ഉടൻ ഷേർലി കുഴഞ്ഞു വീഴുകയായിരുന്നു.

സംസ്കാര ശുശ്രൂഷയുടെ ആദ്യ ഭാഗം വസതിയിൽ പൂർത്തിയായപ്പോൾ അന്ത്യചുംബനം നൽകാനാണ് ഷേർലിയെ മൃതദേഹത്തിന് സമീപത്തെത്തിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഓഗസ്റ്റ് 15 നാണ് കുര്യൻ ജോസഫ് (കുര്യച്ചൻ ) മരിച്ചത്. കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗവും പാലാ കൃഷിഭവൻ ഉപദേശക സമിതി അംഗവുമായിരുന്നു കുര്യച്ചൻ പാലായിലെ ആദ്യകാല വ്യാപാരി കൂടിയായിരുന്നു. എടത്വ പച്ച കാവില വീട്ടിൽ കുടുംബാംഗമാണ് ഷേർലി. എയ്ഞ്ചല കുര്യൻ, അന്ന കുര്യൻ, എബി കുര്യൻ എന്നിവരാണ് മക്കൾ.

Inseparable even in death; wife collapses and dies after planting a final kiss on her husband.

More Stories from this section

family-dental
witywide