
ഡൽഹി: കേരളത്തിൽ സി പി എമ്മിന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വലയി പരാജയമേറ്റ സാഹചര്യത്തിൽ തോൽവിയെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ പരിഹാസ മറുപടി. കേരളത്തിൽ എൽഡിഎഫ് 19 സീറ്റുകളിൽ പരാജയപ്പെട്ടല്ലോ, അതിന് കാരണം ഭരണവിരുദ്ധ വികാരമാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്, ‘അത് ഇപ്പോഴാണോ അറിയുന്നതെന്നായിരുന്നു’ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയത്. ദില്ലിയിൽ സി പി എം പോളിറ്റ് ബ്യൂറോയിൽ പങ്കെടുക്കാനെത്തിയതായിരുന്നു പിണറായി. ദില്ലിയിൽ നല്ല ചൂടാണെല്ലോ എന്നും മുഖ്യമന്ത്രി മറുപടിയുടെ കൂട്ടത്തിൽ പറഞ്ഞു.












