സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്; പി.വി. അൻവറിന്റെ വെളിപ്പെടുത്തൽ ചർച്ച ചെയ്തേക്കും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നു ചേരും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരേ പി.വി. അന്‍വര്‍ എംഎഎല്‍എയുടെ ആരോപണങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെയാണ് ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്. ഇതുസംബന്ധിച്ച് അന്‍വര്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനു നല്‍കിയ പരാതി ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്.

പരാതിയില്‍ പാര്‍ട്ടി കമ്മീഷനെ നിയമിക്കണോ എന്നത് സംബന്ധിച്ചും ഇന്ന് തീരുമാനമുണ്ടായേക്കും. അതിനിടെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരേ കൂടുതല്‍ വിമര്‍ശനവുമായി അന്‍വര്‍ ഇന്നലെയും രംഗത്തെത്തി. പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പൊളിറ്റിക്കല്‍ സെക്രട്ടറിക്കാണ്. കുന്തമുന മുഖ്യമന്ത്രിയുടെ നെഞ്ചിലേക്ക് തിരിക്കാന്‍ നോക്കേണ്ട. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു പഞ്ചായത്തില്‍ നിന്നും കുറഞ്ഞത് 1000 വോട്ട് പോലീസ് നടപടികൊണ്ട് പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു എന്നും അന്‍വര്‍ ആരോപിച്ചു.

More Stories from this section

family-dental
witywide