
കൊച്ചി: പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ (90) അന്തരിച്ചു. ജയ-വിജയ സഹോദരന്മാരില്‍ പ്രശസ്തനാണ്. 1986ലാണ് വിജയന്‍ അന്തരിച്ചത്. നടന്‍ മനോജ് കെ ജയന്‍ മകനാണ്. തൃപ്പൂണിത്തുറയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
ദീര്‍ഘനാളായി തൃപ്പൂണിത്തുറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി വീട്ടില്‍ തന്നെയായിരുന്നു.
അയ്യപ്പഭക്തി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകനാണ് അദ്ദേഹം. ശ്രീകോവില്‍ നട തുറന്നു, വിഷ്ണുമായയില്‍ പിറന്ന വിശ്വ രക്ഷക, രാധതന്‍ പ്രേമത്തോടാണോ കൃഷ്ണ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത ഗാനങ്ങള്‍.
2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച കെ.ജി. ജയന് കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ഹരിവരാസനം അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.















