കനേഡിയൻ പാർലമെന്റിലെ ഓണാഘോഷത്തിൽ സജീവ സാന്നിധ്യമായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി


സരൂപ അനിൽ


ഒട്ടാവ: കനേഡിയൻ പാർലമെന്റിലെ മൂന്നാമത് ഓണാഘോഷത്തിലെ സജീവ സാന്നിധ്യമായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ഫൊക്കാന എന്ന സംഘടന എങ്ങനെ അമേരിക്കയിലെയും, കാനഡയിലെയും മലയാളീ സമൂഹത്തിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്നു എന്ന് കൃത്യമായി വിശദീകരിക്കുന്നതിലോടെ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു.



അമേരിക്കയിലും , കാനഡയിലും അനുദിനം വർധിച്ചുവരുന്ന മലയാളീ സമൂഹത്തിന്റെ ഉന്നമനത്തിൽ ഫൊക്കാന ചെലുത്തുന്ന സ്വാധീനം സ്വാഗതാർഹമാണ് എന്ന്, സെപ്റ്റംബർ 18 ബുധനാഴ്ച ഓട്ടവയിലെ സർ ജോൺ എ മക്ഡോണൾഡ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യ അതിഥിയായിരുന്ന, മലയാളി കുടുംബ വേരുള്ള യൂക്കോൺ പ്രീമിയർ രഞ്ജ് പിള്ള, അഭിപ്രായപ്പെട്ടു. ഫെഡറൽ മിനിസ്റ്റർ കമൽ ഖേര, കൺസർവ്വേറ്റീവ് പാർട്ടി ഡപ്യൂട്ടി ലീഡർ റ്റിം ഉപാൽ, പാർലമെൻ്റ് അംഗങ്ങളായ ജസ്രാജ് ഡിലോൺ, ഡാൻ മ്യൂസ്, ഷൂവ് മജുംന്താർ, ലാറി ബ്രോക്ക്, ആനാ റോബേർട്ട്സ്, ആര്യ ചന്ദ്ര, ഗാർനറ്റ് ജെനുയിസ്, ടോണി ബാൾഡിനെലി എന്നിവർ ആയിരുന്നു വർണാഭമായ ഓണാഘോഷത്തിൽ പങ്കെടുത്ത മറ്റു പ്രമുഖർ.



മലയാളികളുടെ തനിമയും പാരമ്പര്യവും ഒട്ടും ചോർന്നു പോകാതെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ പാകത്തിൽ ഈ ഓണാഘോഷം സങ്കടിപ്പിച്ചതിനു, ഫൊക്കാന പ്രസിഡന്റ് എന്ന നിലയിൽ സജിമോൻ ആന്റണി പരിപാടിയുടെ സംഘാടകരെ അഭിനന്ദിച്ചു. ഓണാഘോഷം ഊഷ്മളമായ രീതിയിൽ ആഘോഷിക്കാൻ അവസരമൊരുക്കിയ, പരിപാടിയുടെ ഹോസ്റ്റ് ആയിരുന്ന പാർലമെൻ്റ് അംഗം മൈക്കിൾ ബാരാട്ടിനോടുള്ള ഫൊക്കാനയുടെ സ്നേഹാദരം അറിയിക്കാൻ പ്രസിഡന്റ് സജിമോൻ ആന്റണി മറന്നില്ല.



കാനഡയിലെ വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ എന്നിവരുൾപ്പടെയുള്ള പാർലമെൻ്റ് അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ ഫൊക്കാന മാതൃകാപരമായ പ്രവർത്തനം ആണ് കാഴ്ച്ച വയ്ക്കുന്നത് എന്ന് പല പ്രമുഖരും അഭിപ്രായപ്പെടുകയുണ്ടായി. കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഘടനകളുടെ പ്രതിനിധികൾ ഉൾപ്പടെ എഴുനൂറോളം ആളുകളാണ് ആഘോഷത്തിൽ പങ്കെടുത്തത്.



ട്രിനിറ്റി ഗ്രൂപ്പ് ആയിരുന്നു ഓണാഘോഷത്തിന്‍റെ ഗ്രാൻ്റ് സ്പോൺസർ. ബിജു ജോർജ് ചെയർമാനും, റാം മതിലകത്ത് കൺവീനറും, രേഖാ സുധീഷ് ഇവൻ്റ് കോഡിനേറ്ററും, സതീഷ് ഗോപാലൻ, ടോമി കോക്കാടൻ എന്നിവർ കോ-ചെയറും, സുധീഷ് പണിക്കർ ഹോസ്പിറ്റാലിറ്റി ഓപ്പറേഷൻസ് കോഡിനേറ്ററും, പ്രവീൺ വർക്കി കമ്മ്യൂണിറ്റി ഔട്ട്റീച്ച് കോർഡിനേറ്ററും ആയ സംഘാടക സമിതി ആണ് ഓണാഘോഷത്തിന് നേതൃത്വം നൽകിയത്. ഫൊക്കാന ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസിന്റെ സാനിധ്യവും  പ്രേത്യകം ശ്രദ്ധിക്കപ്പെട്ടു .   ബിജു ജോർജ് ചെയർമാനായി പ്രവർത്തിച്ച ഈ ഓണാഘോഷം മലയാളീ തനിമ  വിളിച്ചുഓതുന്നതിനൊപ്പം  ബിജു ജോർജിന്റെ നേതൃത്വപാടവം എടുത്തുകാട്ടിയ ഓണാഘോഷം കൂടിയായിരുന്നു.

FOKANA President Sajimon Antony Participated in Onam Celebration At Canadian Parliament

More Stories from this section

family-dental
witywide