
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ സി പി എം ലോക്കൽ സെക്രട്ടറിയെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോഴിക്കോട് കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥനെ വെട്ടിക്കൊലപ്പെടുത്തിയത് മുൻ സി പി എം പ്രവർത്തകനാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കേസുമായി ബന്ധപ്പെട്ട് സി പി എം മുൻ പ്രവർത്തകനാ. അഭിലാഷിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.
അഭിലാഷ് മുൻ സി പിഎം പ്രവർത്തകനും നഗര സഭയിലെ മുൻ ഡ്രൈവറുമാണ്. ഇയാൾക്ക് സത്യനാഥനുമായി ശത്രുത ഉണ്ടായിരുന്നെന്നാണ് വിവരം. പെരുവത്തൂർ സെൻട്രൽ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു അഭിലാഷ് സമീപ കാലം.വരെയെന്ന് വ്യക്തമായിട്ടുണ്ട്. കൊയിലാണ്ടി നഗരസഭാ ചെയർമാനായിരുന്ന കെ സത്യന്‍റെ ഡ്രൈവറായിരുന്നു അഭിലാഷ്. ഇയാൾക്ക് സത്യനാഥനുമായുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. സത്യനാഥന്‍റെ ശരീരത്തിൽ നാൽപതിലധികം വെട്ടേറ്റ പാടുകൾ ഉണ്ട്. സത്യനാഥനെ ആക്രമിക്കാൻ അഭിലാഷിനൊപ്പം കൂടുതൽ പേർ ഉണ്ടായിരുന്നു. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്ര ഉത്സവം നടക്കുന്നതിനിടെ ആയിരുന്നു ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. നാലിലധികം വെട്ടുകളാണ് സത്യനാഥന് ഏൽക്കേണ്ടിവന്നത്. വെട്ടേറ്റുവീണ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
Former CPM worker arrested for Kozhikode CPM local secretary murder case















