‘പാര്‍ട്ടിയുമായുള്ള 55 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചു’, മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറ കോണ്‍ഗ്രസ് വിട്ടു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ ചേരുമെന്ന് സൂചന. മുംബൈ സൗത്ത് സീറ്റ് ദേവ്‌റയ്ക്ക് നല്‍കില്ലെന്ന സൂചനയ്ക്കിടെയാണ് തീരുമാനം.

”ഞാന്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചു, പാര്‍ട്ടിയുമായുള്ള എന്റെ കുടുംബത്തിന്റെ 55 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചു,” അദ്ദേഹം എക്സില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ പറഞ്ഞു.

”വര്‍ഷങ്ങളായി അവര്‍ നല്‍കിയ അചഞ്ചലമായ പിന്തുണയ്ക്ക് എല്ലാ നേതാക്കളോടും സഹപ്രവര്‍ത്തകരോടും പ്രവര്‍ത്തകരോടും ഞാന്‍ നന്ദിയുള്ളവനാണെന്നും പോസ്റ്റില്‍ പറയുന്നു.

2004ലും 2009ലും മുംബൈ സൗത്ത് സീറ്റില്‍ നിന്ന് ദേവ്റ വിജയിച്ചിരുന്നു.

അതേസമയം താന്‍ പുറത്തേക്ക് പോകുകയാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശനിയാഴ്ച ദേവ്റ തള്ളിക്കളഞ്ഞിരുന്നു. കിംവദന്തികള്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇതിനെ നിഷേധിച്ചത്. ഒട്ടേറെത്തവണ കേന്ദ്രമന്ത്രിയായിരുന്ന മുരളി ദേവ്റയുടെ മകനാണ് 47- കാരനായ മിലിന്ദ് ദേവ്റ. ദക്ഷിണ മുംബൈയില്‍നിന്ന് സ്ഥിരമായി കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിക്കുന്ന നേതാവാണ് മുരളി ദേവ്റ.

More Stories from this section

family-dental
witywide