ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു, അപകടം ഒഴിവായത് പെട്ടെന്നുണ്ടായ ഇടപെടലില്‍

പാലക്കാട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ പരിപാടിക്കിടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരും സമീപത്തുണ്ടായിരുന്ന ആളുകളും ചേര്‍ന്ന് ഇടപെട്ട് ഉടന്‍ തീ അണച്ചു. ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തവേ നിലവിളക്കില്‍ നിന്നും കഴുത്തിലണിഞ്ഞ ഷാളിലേക്ക് തീ പടരുകയായിരുന്നു.

More Stories from this section

family-dental
witywide