അകത്തുള്ളത് സ്വർണവും വെള്ളിയും അമൂല്യ രത്നങ്ങളും; പുരി ജഗന്നാഥ ക്ഷേത്രഭണ്ഡാരം ജൂലൈ 14ന് തുറക്കും

പുരിയിലെ ശ്രീ ജഗന്നാഥ ക്ഷേത്രത്തിൻ്റെ ട്രഷറിയായ രത്‌നഭണ്ഡറിൽ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പട്ടികപ്പെടുത്തുന്നതിനായി ജൂലൈ 14ന് ക്ഷേത്രഭണ്ഡാരം തുറക്കാൻ ഉത്തരവിട്ടു. ഇവ പട്ടികപ്പെടുത്താൻ ഒറീസ്സ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബിശ്വനാഥ് രഥിൻ്റെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. 46 വർഷങ്ങൾക്ക് ശേഷമാണ് ഭണ്ഡാരം തുറക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തോടെ രത്‌ന ഭണ്ഡാരം തുറക്കണമെന്നാണ് ജസ്റ്റിസ് ബിശ്വനാഥ് റാത്ത് കമ്മിറ്റി നിര്‍ദേശിച്ചത്. 16 അംഗ സമിതിയുടെ രണ്ടാമത് യോഗം ചൊവ്വാഴ്ച ചേര്‍ന്നിരുന്നു.

രത്‌ന ഭണ്ഡാരത്തിലെ രണ്ട് നിലവറകളാണ് തുറന്നു പരിശോധിക്കുക. ബഹര (അകത്തുള്ള), ഭിടാര (പുറത്തുള്ള) എന്നീ നിലവറകൾ തുറക്കാനാണ് ഉത്തരവ്. അമൂല്യങ്ങളായ വസ്തുക്കൾ പട്ടികപ്പെടുത്തുന്നതിനൊപ്പം അവ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍കൂടി രത്‌ന ഭണ്ഡാരം തുറക്കുന്ന ദിവസം നടക്കും. ഇതിനുള്ള നിര്‍ദേശം അംഗീകാരത്തിനായി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും.

1960-ലെ ജഗന്നാഥ ക്ഷേത്ര നിയമപ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവുകളോടെ മാത്രമേ രത്‌നഭണ്ഡാരത്തിന്റെ പൂട്ടുകള്‍ തുറക്കാന്‍ കഴിയൂ. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വ്യവസ്ഥകള്‍ക്കനുസരിച്ചാണ് രത്‌ന ഭണ്ഡാരം തുറക്കേണ്ടത്.

More Stories from this section

family-dental
witywide