‘പ്രണയക്കെണിക്ക് എതിരായ ബോധവത്കരണം’; താമരശേരി രൂപതക്ക് കീഴില്‍ ഇന്ന് ‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കും

തിരുവനന്തപുരം: താമരശ്ശേരി രൂപതയുടെ കീഴില്‍ വിവാദ സിനിമയായ കേരള സ്റ്റോറിയുടെ പ്രദര്‍ശനം ഇന്ന് നടക്കും. രൂപതയ്ക്ക് കീഴിലെ എല്ലാ കെ.സി.വൈ.എം യൂണിറ്റുകളിലുമാണ് വൈകിട്ട് മൂന്ന് മണിക്ക് ശേഷം സിനിമ പ്രദര്‍ശിപ്പിക്കുക. പ്രണയക്കെണിക്ക് എതിരായ ബോധവത്കരണം എന്ന നിലയിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

സമാന നീക്കവുമായി നേരത്തെ രംഗത്തെത്തിയ ഇടുക്കി രൂപതയെ താമരശേരി രൂപത അഭിനന്ദിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഈ നീക്കം. തെറ്റായ രാഷ്ട്രീയ സന്ദേശം നല്‍കുമെന്ന് കെസിബിസിയും സിറോ മലബാര്‍ സഭയും മുന്നറിയിപ്പ് നല്‍കിയിട്ടും തീരുമാനവുമായി താമരശേരി രൂപത മുന്നോട്ട് പോവുകയാണ്.

മുമ്പ് ഭരണ – പ്രതിപക്ഷത്തിന്റെയടക്കം പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ ദൂരദര്‍ശനും സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു.

More Stories from this section

family-dental
witywide