നിലപാടില്‍ നിന്നും മലക്കം മറിഞ്ഞ് താമരശ്ശേരി രൂപത, കേരള സ്റ്റോറി തത്ക്കാലം പ്രദര്‍ശിപ്പിക്കില്ല

കോഴിക്കോട്: വിവാദങ്ങള്‍ക്കൊണ്ട് ഉയര്‍ന്നുവന്ന ‘ദി കേരള സ്റ്റോറി’ എന്ന ചിത്രം തല്‍ക്കാലം പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ താമരശ്ശേരി രൂപത. ഇന്ന് രൂപതയ്ക്കു കീഴിലെ 120 കെ.സി.വൈ.എം യൂണിറ്റുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന നിലപാട് തിരുത്തിയാണ് രൂപത തീരുമാനം മാറ്റിയിരിക്കുന്നത്.

ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു നേരത്തെ പ്രദര്‍ശനം നിശ്ചയിച്ചിരുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പിന് മുന്‍പ് സിനിമ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നും ഇതുസംബന്ധിച്ച ചര്‍ച്ചകളില്‍നിന്നും വിട്ടുനില്‍ക്കണം എന്നുമാണ് രൂപതയുടെ പുതിയ നിലപാടെന്നാണ് അറിയാന്‍ കഴിഞ്ഞത്.

മുമ്പ് ചിത്രം പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയെ താമരശ്ശേരി രൂപത അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

More Stories from this section

family-dental
witywide