കുവൈറ്റിലെ ഫ്ലാറ്റിലെ തീപിടുത്തത്തിൽ മരണ സംഖ്യ ഉയരുന്നു, മലയാളികളടക്കം 40 ലധികം പേർ മരിച്ചെന്ന് റിപ്പോർട്ട്

കുവൈത്തിലെ മംഗെഫിലുണ്ടായ തീപിടിത്തത്തിൽ നാൽപതിൽ അധികം പേർ മരിച്ചെന്ന് റിപ്പോർട്ട്. 40 ലേറെ പേർക്ക് പരുക്കേറ്റതായും വിവരമുണ്ട്. മരിച്ചവരിൽ ആറിലേറെ മലയാളികളുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ട്.

മംഗെഫ് ബ്ലോക്ക് നാലിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി ക്യാംപിൽ ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തം. മലയാളികൾ ഉൾപ്പെടെ 195 പേർ ഫ്ലാറ്റിൽ താമസിച്ചിരുന്നു. സഹായവുമായി ആരോഗ്യവകുപ്പു രംഗത്തുണ്ടെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. എൻബിടിസി കമ്പനിയിലെ ഇന്ത്യക്കാരും മറ്റു രാജ്യക്കാരുമായ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്.തീ നിയന്ത്രണ വിധേയമാക്കി. പരുക്കേറ്റവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു. സംഭവസ്ഥലം പൊലീസിൻ്റെ സുരക്ഷാ വലയത്തിലാണ്. ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുണ്ട്.

More Stories from this section

family-dental
witywide