ഡിട്രോയിറ്റ്: കൊല്ലം ചവറ കൊച്ചാടത്ത് പരേതരായ ആൻഡ്രൂ ഫെറിയയുടെയും സീന ഫെറിയയുടെയും മകൻ ലാൻസി ആൻഡ്രൂ ഫെറിയ (63) ഡിട്രോയിറ്റിൽ അന്തരിച്ചു. സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ ഔദ്യോഗിക ജീവിതത്തിനു ശേഷം കഴിഞ്ഞ വർഷമാണ് അമേരിക്കയിലേക്ക് കുടിയേറിയത്. നല്ലൊരു ഗായകനും ഗിത്താറിസ്റ്റും ആയിരുന്ന ലാൻസി “പ്രത്യാശ” എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ സ്ഥാപക അംഗമായിരുന്നു.
ഭാര്യ- കാപ്പിൽ പള്ളിയുടെ തെക്കേതിൽ കുടുംബാംഗമായ മേഴ്‌സി തോമസ്, മകൾ- ലോയ്സ, സഹോദരങ്ങൾ – മോറിൻ, ഡോറിൻ, ലോയ്, മോളി, ജോയ്. ഡിട്രോയിറ്റ് മാർത്തോമാ പള്ളിയിൽ വെച്ച് ഏപ്രിൽ 29 തിങ്കളാഴ്ച വൈകിട്ട് 5 മണി മുതൽ പൊതുദർശനവും ഏപ്രിൽ 30 ചൊവ്വാഴ്ച രാവിലെ 9:30ന് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം വൈറ്റ് ചാപ്പൽ മെമ്മോറിയൽ സെമിത്തേരിയിൽ ശവസംസ്ക്കാരവും നടക്കും. കൂടുതൽ വിവരങ്ങൾക്ക് വിനോദ് തോമസ് 586-770-1294