വോട്ടെണ്ണൽ ഫലങ്ങൾ പുറത്തു വരുമ്പോൾ രാജ്യമാസകലം മോദിമയം ആയിരിക്കുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കേരളമുൾപ്പെടെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് കെ സുരേന്ദ്രൻ്റെ പ്രതികരണം. ബംഗാളിൽ തൃണമൂലിനെ തൃണമാക്കി എൻ. ഡി. എ ഭരണം നിലവിൽ വരും. തമിഴ്നാട്ടിൽ ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും ഭരണം എൻ. ഡി. എയ്ക്കു ലഭിക്കും.
കേരളത്തിൽ എൻ. ഡി. എ മികച്ച മുന്നേറ്റം ഉറപ്പെന്നും കെ സുരേന്ദ്രൻ പറഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾ എന്തായാലും വോട്ടെണ്ണൽ ഫലങ്ങൾ പുറത്തു വരുമ്പോൾ അസം പോണ്ടിച്ചേരി ഭരണം എൻ. ഡി. എ നിലനിർത്തും എന്നത് ഉറപ്പ്. അതും കൂടുതൽ തിളക്കമാർന്ന നേട്ടത്തോടെയെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം, തിരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പുറത്തുവന്നിരിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം കേരളത്തില്‍ യുഡിഎഫ് തിരിച്ചുവരുമെന്നാണ്. യുഡിഎഫ് ട്രെന്‍ഡുണ്ടെന്നാണ് എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നത്.
NDA will rule in Bengal and Tamil Nadu, and Kerala will also make great progress, says K Surendran












