യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്തുമെന്ന് മല്ലികാർജുൻ ഖാർഗെ

യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്തുമെന്ന് മല്ലികാർജുൻ ഖാർഗെ. യുഡിഎഫ് മികച്ച വിജയം നേടും. തമിഴ്നാട്ടിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്നും ആസാമിലെ എക്സിറ്റ്പോൾ ഫലങ്ങളെ തള്ളിക്കളയുന്നുവെന്നും മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. മികച്ച വിജയം നേടുമെന്ന് ആത്മവിശ്വാസമുണ്ട്. പുതുച്ചേരിയിലും കോൺഗ്രസ് സഖ്യം അധികാരത്തിൽ തിരിച്ചെത്തും എന്നും മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.

നിലവിൽ, കർണാടകയിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയം ചർച്ചകളിൽ ഇല്ല. കർണാടകയിൽ നിലവിൽ ഒരു മുഖ്യമന്ത്രിയുണ്ട്. ചർച്ച ചെയ്യേണ്ട സാഹചര്യം വന്നാൽ അപ്പോൾ നോക്കാമെന്നും ഖർ​ഗെ പറഞ്ഞു. അത്തരം വിഷയമുയർന്നാൽ രാഹുലും സോണിയയും താനും ചേർന്ന് തീരുമാനമെടുക്കുമെന്നും അന്തിമ തീരുമാനമെടുക്കുക സോണിയ ഗാന്ധിയാണെന്നും ഖർഗെ കൂട്ടിച്ചേർത്തു.

AICC President Mallikarjun Kharge has expressed strong confidence that the Congress-led United Democratic Front (UDF) will return to power in Kerala with a majority.

Also Read

More Stories from this section

family-dental
witywide