സംഗീത സംവിധായകന്‍ മോഹന്‍ സിത്താര ബി.ജെ.പിയില്‍ ചേര്‍ന്നു

തൃശ്ശൂര്‍: ചലച്ചിത്ര സംഗീത സംവിധായകന്‍ മോഹന്‍ സിത്താര ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി ജില്ലാതല അംഗത്വ വിതരണ കാമ്പയിന് തുടക്കം കുറിച്ചാണ് മോഹന്‍ സിതാരക്ക് അംഗത്വം നല്‍കിയത്. തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാറില്‍നിന്ന് ഇന്നലെയാണ് അംഗത്വം ഏറ്റുവാങ്ങിയത്.

ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോന്‍, സംസ്ഥാന കമ്മിറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറല്‍ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

More Stories from this section

family-dental
witywide