ഗാസയില്‍ നാലുമാസംകൊണ്ട് പൊലിഞ്ഞത് 12,300-ലധികം കുരുന്ന് ജീവനുകള്‍…

ന്യൂഡല്‍ഹി: ആഗോള തലത്തില്‍ വിവിധ സംഘര്‍ഷങ്ങളില്‍പ്പെട്ട് നാലുവര്‍ഷംകൊണ്ട് കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണത്തെക്കാള്‍ കൂടുതലാണ് ഗാസയില്‍ വെറും നാലുമാസംകൊണ്ട് യുദ്ധത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സിയാണ് പുറത്തുവിട്ടത്.

2019 നും 2022 നും ഇടയില്‍ ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങളില്‍ 12,193 കുട്ടികള്‍ കൊല്ലപ്പെട്ടുവെന്ന് വ്യക്തമാക്കുന്ന ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ യു.എന്‍ വക്താവ് ഫിലിപ്പ് ലസാരിനി അദ്ദേഹത്തിന്റെ എക്‌സിലെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒക്ടോബറിനും ഫെബ്രുവരി അവസാനത്തിനും ഇടയില്‍ ഫലസ്തീനില്‍ 12,300 ലധികം കുട്ടികള്‍ മരിച്ചതായി സൂചിപ്പിക്കുന്ന ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകളുമായി താരതമ്യം ചെയ്താണ് ഫിലിപ്പ് ലസാരിനി ഈ കണക്കുകള്‍ പുറത്തുവിട്ടത്. അതായത് നാലുവര്‍ഷംകൊണ്ട് ആഗോളതലത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് നാലുമാസംകൊണ്ട് ഗാസയില്‍ പൊലിഞ്ഞത്.

‘ഈ യുദ്ധം കുട്ടികള്‍ക്കെതിരായ യുദ്ധമാണ്. ഇത് അവരുടെ കുട്ടിക്കാലത്തേയും അവരുടെ ഭാവിയേയും കുറിച്ചുള്ള യുദ്ധമാണ്, ലസാരിനി എക്‌സില്‍ കുറിച്ചു.

ഒക്ടോബര്‍ 7ല്‍ ഇസ്രയേലില്‍ നടന്ന ഹമാസ് ആക്രമണത്തോടെയാണ് ക്രൂരമായ യുദ്ധം ആരംഭിച്ചത്. ഇത് ഇസ്രായേലില്‍ 1,160 മരണങ്ങള്‍ക്ക് കാരണമായി. മരണപ്പെട്ടവരില്‍ കൂടുതലും സാധാരണക്കാരായിരുന്നു. എന്നാല്‍ മറുപടി യുദ്ധത്തിനിറങ്ങിയ ഇസ്രയേലാകട്ടെ ഇതുവരെ ഗാസയില്‍ 31,184 പേരെ കൊന്നൊടുക്കിയിട്ടുണ്ട്.

More than 12,300 children lost their lives in Gaza in four months…

More Stories from this section

family-dental
witywide