
അയോധ്യ: പ്രാണ പ്രതിഷ്ഠയ്ക്ക് മുമ്പ് രാമലല്ല വിഗ്രഹത്തിന്റെ കണ്ണുകള്‍ വെളിപ്പെടുത്താനാകില്ലെന്ന് ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്.
ജനുവരി 22-ന് ശ്രീരാമലല്ലയുടെ പ്രാണ പ്രിഷ്ഠ നടക്കും. വിഗ്രഹം ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളില്‍ സ്ഥാപിച്ചിരിക്കുകയാണിപ്പോള്‍. വ്യാഴാഴ്ച ശ്രീകോവിലില്‍ സ്ഥാപിക്കല്‍ ചടങ്ങിനിടെയാണ് മൂടുപടം കൊണ്ട് മൂടിയ വിഗ്രഹത്തിന്റെ ആദ്യ ഫോട്ടോ വെളിപ്പെടുത്തിയത്. അരുണ്‍ യോഗിരാജാണ് ശ്രീരാമ ശില നിര്‍മ്മിച്ചത്.
എന്നിരുന്നാലും, വിഗ്രഹത്തിന്റെ കണ്ണുകള്‍ കാണിക്കുന്ന രാം ലല്ല വിഗ്രഹത്തിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
പ്രാണപ്രതിഷ്ഠ പൂര്‍ത്തിയാകുന്നതിന് മുമ്പ് ശ്രീരാമന്റെ വിഗ്രഹത്തിന്റെ കണ്ണുകള്‍ വെളിപ്പെടുത്താനാകില്ല, ശ്രീരാമന്റെ കണ്ണുകള്‍ കാണുന്ന വിഗ്രഹത്തിന്റെ വൈറലായ ചിത്രം യഥാര്‍ത്ഥ വിഗ്രഹമല്ലെന്നും കണ്ണുകള്‍ കാണാന്‍ കഴിയുമെങ്കില്‍, ആരാണ് കണ്ണുകള്‍ വെളിപ്പെടുത്തിയതെന്നും വിഗ്രഹത്തിന്റെ ചിത്രങ്ങള്‍ എങ്ങനെ വൈറലായെന്നും അന്വേഷിക്കണമെന്നും ആചാര്യ സത്യേന്ദ്ര ദാസ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി യോഗി തന്നെ വിഗ്രഹം ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുമെന്ന് ആചാര്യദാസ് പറഞ്ഞു.
1992-ല്‍ ബാബറി മസ്ജിദ് ‘കര്‍ സേവകര്‍’ തകര്‍ത്തപ്പോള്‍, അവര്‍ തകര്‍ത്ത സ്ഥലത്ത് ഒരു കൂടാരത്തില്‍ ശ്രീരാമലല്ലയുടെ ഒരു ചെറിയ വിഗ്രഹം സ്ഥാപിച്ച് അതിനെ ആരാധിക്കാന്‍ തുടങ്ങി.
1949ല്‍ ചില ഹിന്ദു നേതാക്കള്‍ ബാബറി മസ്ജിദിനുള്ളില്‍ വിഗ്രഹം സൂക്ഷിച്ചതോടെയാണ് ശ്രീരാമലല്ലയുടെ ‘കൂടാരവിഗ്രഹ’ത്തിന്റെ ചരിത്രം തുടങ്ങുന്നത്. തമ്പുരാന്‍ പള്ളിയില്‍ തന്നെ പ്രത്യക്ഷപ്പെട്ടുവെന്നായിരുന്നു പിന്നീട് വാദം ഉയര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ‘പ്രാണപ്രതിഷ്ഠാ’ ദിനം പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ‘ഔംസ്ഥാന’ത്തിന്റെ നടപടിക്രമങ്ങളെക്കുറിച്ചും രാമ ജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ സംസാരിച്ചു.
‘അനുഷ്ഠാനം’ അഥവാ ആചാരം ചെയ്യുന്നയാള്‍ തറയില്‍ ഉറങ്ങണം, കള്ളം പറയരുത്, ‘ഗായത്രി മന്ത്രം’ പോലുള്ള മന്ത്രങ്ങള്‍ ജപിക്കണം, ഇലയില്‍ ഭക്ഷണം കഴിച്ച് ‘ബ്രഹ്മചര്യം’ പിന്തുടരണം,’ എന്നിങ്ങനെയാണ് നിഷ്ഠകള്‍. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി 11 ദിവസത്തെ പ്രത്യേക ‘അനുഷ്ഠാന്‍’ (ആചാരം) ആരംഭിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
തിരക്കേറിയ ഷെഡ്യൂളും ഉത്തരവാദിത്തങ്ങളും ഉണ്ടെങ്കിലും എല്ലാ ആചാരങ്ങളും കര്‍ശനമായി പാലിക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി മോദി നേരത്തെ പറഞ്ഞിരുന്നു.
ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ‘ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ ഈ അനുഭൂതിയിലൂടെ കടന്നുപോകുന്നതെന്നും ഞാന്‍ വ്യത്യസ്തമായ ഒരു ഭക്തി അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.











