2027 ലെ ജനസംഖ്യാ കണക്കെടുപ്പ്; സെൽഫ് എന്യുമറേഷന് നാളെ തുടക്കം

2027 ലെ ജനസംഖ്യാ കണക്കെടുപ്പിൻെറ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും.നാളെ മുതൽ 15 ദിവസം കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങൾ സെൻസസിൻെറ പോർട്ടലിൽ രേഖപ്പെടുത്താം. ജൂലൈ 1 മുതൽ 30വരെയാണ് വീടുകളിലെത്തിയുളള കണക്കെടുപ്പ്. എവിടെയാണോ താമസിക്കുന്നത് അവിടത്തെ വിവരങ്ങളാണ് ജനസംഖ്യാ കണക്കെടുപ്പിൻ്റെ ഭാഗമായി കൈമാറേണ്ടത്.

നാളെ മുതൽ സ്വാതന്ത്ര്യം ലഭിച്ച ശേഷം നടക്കുന്ന എട്ടാം ജനസംഖ്യാ കണക്കെടുപ്പിനാണ് തുടക്കം കുറിക്കുന്നത്. സെൻസസ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഡിജിറ്റൽ സംവിധാനം വഴി വിവരങ്ങൾ സമർപ്പിക്കാൻ അവസരം ഒരുക്കുന്നത്. ഡിജിറ്റൽ പ്ളാറ്റ് ഫോം വഴി വിവരങ്ങൾ സമർപ്പിക്കാൻ കഴിയാത്തവർക്ക് പഴയത് പോലെ എന്യൂമറേറ്റർമാർ വീടുകളിൽ എത്തുമ്പോൾ വിവരങ്ങൾ കൈമാറാം.

അടഞ്ഞു കിടക്കുന്ന വീടുകളുടെയും പ്രവാസികളുടെയും വിവരങ്ങൾ ജനസംഖ്യാ കണക്കെടുപ്പിൽ ഉൾപ്പെടില്ല. 61282 എന്യൂമറേറ്റർമാരെയും 10189 സൂപ്പർ വൈസർമാരെയും സെൻസസ് വിവരശേഖരണത്തിനായി നിയോഗിച്ചിട്ടുണ്ട്. എന്യൂമറേറ്റർമാരായ സ്കൂൾ കോളജ് അധ്യാപകർക്ക് ഡ്യൂട്ടി ക്രമീകരണം നൽകിക്കൊണ്ടുളള തീരുമാനം വൈകാതെ ഉണ്ടാകും.

2027 Census; Self-enumeration begins tomorrow

More Stories from this section

family-dental
witywide