മാവോയിസ്റ്റിനെ തിരഞ്ഞ് പോയി പോലീസിന് വഴി തെറ്റി; അട്ടപ്പാടി വനത്തില്‍ കുടുങ്ങി പതിനഞ്ചംഗ സംഘം

പാലക്കാട്: അഗളിയില്‍ മാവോയിസ്റ്റിനെ തിരഞ്ഞ് വനത്തിനുള്ളില്‍ കടന്ന പോലീസ് വഴിതെറ്റി കാട്ടില്‍ അകപ്പെട്ടു. അഗളി ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസാണ് കുടുങ്ങിയത്. മാവോയിസ്റ്റ് തിരച്ചിലിനായി വനത്തില്‍ പോയ പൊലീസ് സംഘം വഴിതെറ്റി കാട്ടില്‍ അകപ്പെടുകയായിരുന്നു. ആന്റി നക്‌സല്‍ സ്‌ക്വാഡ് ഉള്‍പ്പെടെ 15 പേരാണ് സംഘത്തിലുള്ളത്. പുതൂര്‍ എസ്ഐയും സംഘത്തിലുണ്ട്. സംഘം സുരക്ഷിതരാണെന്നും നാളെ മടങ്ങിയെത്തുമെന്നും പൊലീസ് അറിയിച്ചു.

More Stories from this section

family-dental
witywide