പ്രിയങ്ക വീണ്ടും വയനാട്ടിലെത്തി : വോട്ടര്‍മാരെ നേരില്‍ക്കണ്ടു വോട്ടഭ്യര്‍ഥിക്കും, ഇന്നും നാളെയും നിരവധി പ്രചാരണ പരിപാടികള്‍

കല്‍പ്പറ്റ: വയനാടിന്റെ ഹൃദയത്തില്‍ ഇടംപിടിക്കാനും വോട്ടര്‍മാരെ നേരില്‍ക്കണ്ടു വോട്ടഭ്യര്‍ഥിക്കാനും യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി വീണ്ടും വയനാട്ടിലെത്തി. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒന്നുവീതം യോഗങ്ങളില്‍ പ്രിയങ്ക പങ്കെടുക്കും. ഇന്നും നാളെയും പ്രിയങ്ക വയനാട്ടിലുണ്ടാകും.

ഇന്നു മീനങ്ങാടിയിലാണ് ആദ്യ പരിപാടി. 2.30ന് പനമരം, 4.30ന് പൊഴുതന എന്നിവിടങ്ങളില്‍ യോഗങ്ങള്‍ നടക്കും. നാളെ 9.30ന് ഈങ്ങാപ്പുഴ, 12.30ന് തെരട്ടമ്മല്‍, 3ന് മമ്പാട്, 4.30ന് ചുങ്കത്തറ എന്നിവിടങ്ങളിലാണു യോഗം. തുടര്‍ന്ന് ഡല്‍ഹിയിലേക്കു തിരിക്കുന്ന പ്രിയങ്ക ദീപാവലിക്കു ശേഷം വയനാട്ടില്‍ വീണ്ടുമെത്തും.

താളൂര്‍ നീലഗിരി കോളജില്‍ 11.50 ഓടെയാണ് പ്രിയങ്ക ഹെലികോപ്റ്ററില്‍ എത്തിയത്. പ്രവര്‍ത്തവരെ അഭിവാദ്യം ചെയ്യുകയും കോളജ് വിദ്യാര്‍ഥികള്‍ക്ക് ഹസ്തദാനം നല്‍കുകയും ചെയ്തു.

Also Read

More Stories from this section

family-dental
witywide