ഡൽഹിയിൽ ഇന്നും ‘സമരത്തീ’: രാഹുലിൻ്റെ നേതൃത്വത്തിൽ ഇന്ത്യ സഖ്യ നേതാക്കൾ രാജ്ഘട്ടിലെത്തി; തലസ്ഥാനം സംഘർഷ ഭരിതം, നാളെ സമരത്തിനെത്താൻ മമതയ്ക്കും തേജസ്വിക്കും ഉദ്ധവിനും ക്ഷണം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം പ്രതിഷേധം ശക്തമാക്കി. ജനങ്ങളുടെ വോട്ടവകാശം തെരഞ്ഞെടുപ്പ് കമ്മീഷൻ കവർന്നെടുക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും ഖാർഗെയുടെയും നേതൃത്വത്തിൽ മുന്നൂറോളം നേതാക്കൾ ബസുകളിൽ മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി. സമാധാനപരമായ പ്രതിഷേധവും പ്രാർത്ഥനയും ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയെ തുടർന്ന് പ്രദേശം കനത്ത സുരക്ഷാ വലയത്തിലാണ്.

ഇന്ത്യയെ ഹൈജാക്ക് ചെയ്യാനാണ് മോദിയും അമിത് ഷായും ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ രാഹുൽ ഗാന്ധി നാളെയും സമരം തുടരുമെന്ന് വ്യക്തമാക്കി. നാളത്തെ സമരത്തിൽ പങ്കെടുക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മഹാരാഷ്ട്രയിൽ നിന്നുള്ള ഉദ്ധവ് താക്കറെ, ബിഹാറിൽ നിന്നുള്ള തേജസ്വി യാദവ് എന്നിവരെ രാഹുൽ ദില്ലിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

അതേസമയം, എംപിമാർ നടത്തിയ രാജ്ഘട്ട് മാർച്ച് മിന്റോ റോഡിലൂടെ ഡിഡിയു മാർഗിലേക്ക് പ്രവേശിക്കുന്നിടത്ത് പൊലീസ് തടഞ്ഞു. ബിജെപി ദേശീയ ആസ്ഥാനത്തിന് തൊട്ടടുത്ത് വെച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. തുടർന്ന് നേതാക്കൾ സഞ്ചരിച്ച ബസ് അജ്മീരി ഗേറ്റ് ഭാഗത്തേക്ക് നീങ്ങി.

Also Read

More Stories from this section

family-dental
witywide