”ശിഖണ്ഡികള്‍ പലപ്പോഴുമുണ്ടാകും, ശിഖണ്ഡികളെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പ് ജയിക്കാമെന്ന് വി.ഡി സതീശന്റെ വ്യാമോഹം”: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ വാക്കുകള്‍ക്കെതിരെ പ്രതിഷേധം. സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശമാണ് ‘ശിഖണ്ഡി’കള്‍ പലപ്പോഴുമുണ്ടാകുമെന്ന വിദ്വേഷ പരാമര്‍ശമാണ് വെട്ടിലാക്കിയത്.

വോട്ടെണ്ണല്‍ ദിവസം സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ശക്തിയെന്താണെന്ന് അറിയുമെന്നും പറഞ്ഞ സുരേന്ദ്രന്‍ ശിഖണ്ഡികള്‍ പലപ്പോഴുമുണ്ടാകും. എസ്.ഡി.പി ഐയെയും പി.എഫ്.ഐയെയും കൂട്ടുപിടിച്ച് ശിഖണ്ഡികളെ മുന്നില്‍ നിര്‍ത്തി ഈ തിരഞ്ഞെടുപ്പ് ജയിക്കാമെന്നുള്ളത് വി.ഡി സതീശന്റെ വ്യാമോഹം മാത്രമാണെന്നും, സുരേന്ദ്രന്‍ പറഞ്ഞു.

സന്ദീപിന് കൂടുതല്‍ കസേരകള്‍ കിട്ടട്ടെയെന്നും കോണ്‍ഗ്രസ് സന്ദീപിനെ മുറുക്കെ പിടിച്ചോട്ടെ എന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. സന്ദീപിന്റെ പാര്‍ട്ടി മാറ്റം നേരത്തേ ഉണ്ടാക്കിയ തിരക്കഥയാണെന്നും സന്ദീപിനെതിരെ ബി ജെ പി നടപടി ഉണ്ടായത് പുറത്തു പറയാന്‍ പറ്റാത്ത കാര്യത്തിന് ആണന്നും സന്ദീപ് വാര്യര്‍ ബലിദാനികളെ വഞ്ചിച്ചുവെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചിരുന്നു.

Also Read

More Stories from this section

family-dental
witywide