മോദിയെ പുകഴ്ത്തി പുടിന്‍,’മെയ്ക്ക് ഇന്‍ ഇന്ത്യ ഉദ്യമം ആഗോളതലത്തില്‍ ഇന്ത്യയുടെ കരുത്ത് കൂട്ടി’

മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ഇന്ത്യയെ ഒന്നാമതാക്കാനുള്ള നയങ്ങളാണ് മോദു നടപ്പാക്കിയിട്ടുള്ളതെന്നും മെയ്ക്ക് ഇന്‍ ഇന്ത്യ ഉദ്യമം ആഗോളതലത്തില്‍ ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും പുടിന്‍ എടുത്തുകാട്ടി. വികസനത്തിനുള്ള സുസ്ഥിരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് മോദി സ്വീകരിച്ചിട്ടുള്ള നയങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും പുടിന്‍ പറഞ്ഞു. മോസ്‌കോയില്‍ നടന്ന നിക്ഷേപക ഉച്ചകോടിയില്‍ സംസാരിക്കവെയാണ് പുതിന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ പുകഴ്ത്തി സംസാരിച്ചത്.

മാത്രമല്ല, ഇന്ത്യയില്‍ റഷ്യയുടെ നിര്‍മാണശാലകള്‍ ആരംഭിക്കാന്‍ തയാറെടുക്കുകയാണെന്നും ഇതിന്റെ ആദ്യ ചുവടുവയ്പ്പായി റഷ്യന്‍ കമ്പനിയായ റോസ്നെഫ്റ്റ് ഇന്ത്യയില്‍ 20 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തി കഴിഞ്ഞെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.