‘കരണക്കുറ്റി നോക്കി ഒരെണ്ണം കൊടുത്താൽ തീരാവുന്ന പ്രശ്നം’; ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പ്രതികരണവുമായി ഷൈൻ ടോം ചാക്കോ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തായതിന് പിന്നാലെ പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ. പീഡനത്തിനിരയാകുമ്പോൾ തന്നെ ആ സ്ത്രീ കരണം നോക്കി ഒരെണ്ണം കൊടുത്താൽ തീരാവുന്ന പ്രശ്നങ്ങളാണിതെന്ന് ഷൈൻ പറഞ്ഞു.

അതിക്രമം നേരിടുമ്പോൾ ആ സ്ത്രീ തന്നെയാണ് ആദ്യം പോരാടേണ്ടത്. അങ്ങനെ പോരാടുമ്പോൾ സപ്പോർട്ട് ചെയ്യുകയല്ലേ ഉള്ളൂ. ഈ ലോകത്തുള്ള ഓരോ വ്യക്തിക്കുമൊപ്പമാണ് ഞാൻ. എല്ലാ മേഖലയിലും നടക്കുന്നതേ സിനിമാ മേഖലയിലും നടക്കൂ. പീഡിപ്പിക്കപ്പെടുന്നത് സഹപ്രവർത്തകയാണെങ്കിൽ അവർക്കൊപ്പം നിൽക്കും. അതേസമയം ആരോപണം നേരിടുന്നത് സഹപ്രവർത്തകനാണെങ്കിൽ അവർക്കൊപ്പവും നിൽക്കും. പീഡനങ്ങൾ നേരിടുമ്പോൾ പീഡിപ്പിക്കുന്നവരോടല്ലേ ചോദിക്കേണ്ടത്. ഞാൻ പീഡിപ്പിക്കാറില്ല. ഞാൻ പീഡിപ്പിക്കുന്നത് കണ്ടിട്ടുമില്ല. ഈ റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ ഞാൻ അംഗീകരിക്കുന്നുണ്ട്. അത് പക്ഷേ ഇവിടെ മാത്രം സംഭവിക്കുന്ന കാര്യമല്ല. ചുറ്റും നടക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Shine Tom chacko on Hema commission

More Stories from this section

family-dental
witywide