
എറണാകുളം: അമൽ നീരദ് സംവിധാനം ചെയ്ത ബോഗയ്ന്‍വില്ല സിനിമയിലെ ഗാനത്തിനെതിരെ സിറോ മലബാര്‍ കത്തോലിക്കാ സഭ. ക്രൈസ്തവ വിശ്വാസങ്ങളെ വികലമാക്കുന്ന ഗാനമെന്നാണ് സഭയിലെ അല്‍മായ ഫോറത്തിന്റെ പരാതി. ഗാനം സെന്‍സര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാർത്തവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് അല്‍മായ ഫോറം നിവേദനം സമർപ്പിച്ചു.
ക്രൈസ്തവ വിശ്വാസത്തെ വികലമാക്കുന്നതാണ് ഗാനമെന്ന് സീറോ മലബാർ സഭ അല്മായ സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി. ‘ഭൂലോകം സൃഷ്ടിച്ച കർത്താവിന് സ്തുതി’ എന്ന ഗാനത്തിനെതിരെയാണ് പരാതി. ഗാനത്തിനെതിരെ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനും സെൻസർ ബോർഡിനും പരാതി നൽകി.
ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ബോഗയ്‌ന്‍വില്ല’യിലെ പ്രൊമോ ഗാനമാണ് ‘സ്തുതി’. ഗാനരംഗത്തിൽ സുഷിൻ ശ്യാമും ഒപ്പം കുഞ്ചാക്കോ ബോബനും ജ്യോതിർമയിയുമാണുള്ളത്.
ഒക്ടോബർ 17നാണ് സിനിമയുടെ റിലീസ്. വിനായക് ശശികുമാർ രചിച്ച ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് സുഷിൻ ശ്യാമാണ്. ഗാനം ആലപിച്ചിരിക്കുന്നത് മേരി ആൻ അലക്സാണ്ടറും സുഷിൻ ശ്യാമും ചേർന്നാണ്. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ഒപ്പം സുഷിന്‍ ശ്യാമും ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.













