ഇക്കുറിയും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല ; ഗവര്‍ണ്ണറുടെ ക്രിസ്മസ് വിരുന്നില്‍ സര്‍ക്കാറിനെ പ്രതിനിധീകരിച്ചത്‌ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ ക്രിസ്മസ് വിരുന്നില്‍ ഇക്കുറിയും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുത്തില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാറിനെ പ്രതിനിധീകരിച്ച് രാജ്ഭവനിലെ ആഘോഷത്തില്‍ ചീഫ് സെക്രട്ടറി പങ്കെടുത്തു. ഗവര്‍ണ്ണറും സര്‍ക്കാറുമായുള്ള ഭിന്നത മൂലം കഴിഞ്ഞവര്‍ഷവും മുഖ്യമന്ത്രി ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തിരുന്നില്ല.

അതേസയം, മതമേലധ്യക്ഷന്മാരും സാമുദായിക നേതാക്കളും വിരുന്നില്‍ പങ്കെടുത്തു. സര്‍ക്കാറിന്റെ ദില്ലിയിലെ പ്രതിനിധി കെ.വി തോമസും വിരുന്നിനെത്തി.

More Stories from this section

family-dental
witywide