സങ്കീര്‍ണമായ ഒറ്റരാത്രികൊണ്ട് ഗാസയില്‍ നിന്നും രണ്ട് ബന്ദികളെ രക്ഷപ്പെടുത്തി ഇസ്രായേല്‍ സൈന്യം

ടെല്‍ അവീവ്: റാഫയില്‍ നിന്നും ഒറ്റരാത്രികൊണ്ട് രണ്ട് ബന്ദികളെ രക്ഷിച്ച് ഇസ്രായേല്‍ സൈന്യം. ഫെര്‍ണാണ്ടോ മര്‍മാന്‍ (60), ലൂയിസ് ഹാര്‍ (70) എന്നിവരെയാണ് ഇസ്രായേല്‍ സൈന്യം നാടകീയമായി രക്ഷിച്ചത്. ഹമാസി ബന്ദിയാക്കിയതിന് ഏകദേശം 130 ദിവസം പിന്നിടുമ്പോഴാണ് ഇരുവരും മോചിതരാകുന്നത്.

ബന്ദികള്‍ക്കായുള്ള തിരച്ചിലില്‍ പത്തുലക്ഷത്തിലധികം ആളുകള്‍ക്ക് അഭയം നല്‍കുന്ന തെക്കന്‍ ഗാസ സ്ട്രിപ്പ് നഗരത്തില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 67 പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അഷ്റഫ് അല്‍ ഖുദ്ര പറഞ്ഞു. റഫയില്‍ ഇസ്രയേല്‍ നടത്തിയ ആസൂത്രിത ആക്രമണത്തെക്കുറിച്ച് അന്താരാഷ്ട്ര ആശങ്കകള്‍ ഉയരുന്നുണ്ട്. രണ്ട് ബന്ദികളെ രക്ഷപെടുത്താന്‍ ഇത്രയധികം നാശം വിതച്ചതിന് സൈന്യം വിമര്‍ശിക്കപ്പെടുന്നുണ്ട്.

ഒക്ടോബര്‍ 7 ന് ഹമാസ് ആക്രമണത്തിനിടെ ബന്ദികളാക്കിയ രണ്ട് ഇസ്രായേലി പുരുഷന്മാരെയാണ് ഇസ്രായേല്‍ സൈന്യം ‘സങ്കീര്‍ണ്ണമായ’ ഒറ്റരാത്രികൊണ്ട് ‘റഫയുടെ ഹൃദയഭാഗത്തുനിന്നും രക്ഷപെടുത്തിയതെന്ന് ഇസ്രായേല്‍ പ്രതിരോധ സേനാ വക്താവ് റിയര്‍ അഡ്മിന്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു.