മലപ്പുറത്ത് പൂച്ച മാസം പച്ചക്ക് തിന്ന യുവാവിനെ കണ്ടെത്തി, ബന്ധുക്കളെ തിരിച്ചറിഞ്ഞ് വിവരം അറിയിച്ചെന്നും പൊലീസ്

മലപ്പുറം: കുറ്റിപ്പുറത്ത് പൂച്ച മാംസം പച്ചക്ക് ഭക്ഷിച്ച യുവാവിനെ തിരിച്ചറിഞ്ഞു. അസം സ്വദേശിയായ യുവാവാണ് പൊതു സ്ഥലത്തിരുന്ന് പൂച്ച മാസം കഴിച്ചതെന്നും വ്യക്തമായിട്ടുണ്ട്. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയ ഇയാളെ പൊലീസ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നെന്നും അതുകൊണ്ടാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതെന്നും പൊലീസ് വ്യക്തമാക്കി. ആസാം സ്വദേശിയായ യുവാവിന്‍റെ ബന്ധുക്കളെ ബന്ധപ്പെട്ടെന്നും വിവരമറിയിച്ചിട്ടുണ്ടെന്നും പൊലീസ് വിവരിച്ചു.

ഇന്നലെ വൈകിട്ടാണ് കുറ്റിപ്പുറം ബസ് സ്റ്റാന്‍റില്‍ വെച്ച് പൂച്ചയുടെ ശരീര ഭാഗങ്ങള്‍ ഇയാള്‍ ഭക്ഷിച്ചത്. പട്ടിണി കാരണമാണ് പൂച്ചയെ ഭക്ഷിച്ചതെന്നായിരുന്നു ഇയാള്‍ നാട്ടുകാരോട് പറഞ്ഞത്. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. ഇയാള്‍ അസമിൽ നിന്നും ട്രെയിനില്‍ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെത്തിയതാണെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്.

The man who ate cat’s meat identified and shifted to Kuthiravattam Mental health centre

More Stories from this section

family-dental
witywide