
താന്‍ വിവാഹം ചെയ്തിരിക്കുന്നത് ഒരു സൂപ്പര്‍ വുമണിനെയാണെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ്കുമാര്‍. ഭാര്യ ട്വിങ്കിള്‍ ഖന്ന ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ വിവരം പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. ദമ്പതികളുടെ മകന്‍ പഠിക്കുന്ന അതേ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ട്വിങ്കിള്‍ ഖന്ന പോസ്റ്റ് ഗ്രാജുവേഷന്‍ കരസ്ഥമാക്കിയിരിക്കുന്നത്.
‘രണ്ടു വര്‍ഷം മുന്നേ പഠനം തുടരണം എന്ന് ട്വിങ്കിള്‍ പറഞ്ഞപ്പോള്‍ അതിശയം തോന്നിയിരുന്നു. എന്നാല്‍ അതിനുവേണ്ടി കഠിനപ്രയത്‌നം ചെയ്യുകയും പഠനത്തോടൊപ്പം തന്നെ വീടും കുട്ടികളും തന്റെ കാര്യങ്ങളും എല്ലാം ഒരു കുറവും ഇല്ലാതെ കൊണ്ടുപോകുന്നത് കണ്ടപ്പോള്‍ ഖന്ന ഒരു സൂപ്പര്‍ വുമണായി തോന്നി. ട്വിങ്കിളിന്റെ ഉയര്‍ച്ചയില്‍ അഭിമാനം ഉണ്ട്. ബിരുദദാന ചടങ്ങിന്റെ വേഷം ധരിച്ച ഖന്നയെ ചേര്‍ത്ത് പിടിച്ചു കൊണ്ട് നില്‍ക്കുന്ന ഫോട്ടോയ്ക്ക് താഴെ അക്ഷയ്കുമാര്‍ എഴുതി.











