ഗാസയിൽ താൽകാലിക യുദ്ധ വിരാമത്തിന് സാധ്യത തെളിയുന്നതായി യുഎസ് മാധ്യമങ്ങൾ

ഗാസയിൽ താൽകാലിക യുദ്ധ വിരാമത്തിന് സാധ്യത തെളിയുന്നു. യുഎസ് അതിനായി ചർച്ചകൾ നടത്തുന്നതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഹമാസിന്റെ തടവിൽ കഴിയുന്ന ബന്ദികളെ മോചിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. അതിനു പകരമായി ഇസ്രയേലിന്റെ സൈനിക നടപടികൾ രണ്ടു മാസത്തേക്ക് നിർത്തി വയ്ക്കമെന്നാണ് കരാർ മുന്നോട്ടു വയ്ക്കുന്ന വ്യവസ്ഥ. ആദ്യ ഘട്ടത്തിൽ, ശേഷിക്കുന്ന സ്ത്രീകളെയും പ്രായമായവരെയും മുറിവേറ്റവരെയും ഹമാസ് മോചിപ്പിക്കണം.

ഇസ്രായേൽ സൈനികരെയും സിവിലിയൻ പുരുഷന്മാരെയും വിട്ടയക്കുന്ന രണ്ടാം ഘട്ടത്തിനായി വിരാമത്തിൻ്റെ ആദ്യ 30 ദിവസങ്ങളിൽ വിശദാംശങ്ങൾ തയ്യാറാക്കാൻ ഇസ്രായേലും ഹമാസും ലക്ഷ്യമിടുന്നു. ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായം അനുവദിക്കണമെന്ന് കരാർ ഇസ്രായേലിനോട് ആവശ്യപ്പെടുന്നുണ്ട്.

ഒക്‌ടോബർ 7-ന് ഇസ്രയേലിനെതിരായ ആക്രമണത്തിൽ പിടിക്കപ്പെട്ട നൂറിലധികം ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകൾ ഇന്നലെ ഇസ്രയേലിന്റെ തെരുവുകളിൽ ഇറങ്ങിയിരുന്നു. ഇത് നെതന്യാഹു സർക്കാരിനെ വലിയ സമ്മർദത്തിലാക്കുന്നുമുണ്ട്. . മാത്രമല്ല അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ വിമർശനത്തിനും ഇസ്രയേൽ പാത്രമായിരുന്നു.

ബന്ദി മോചനത്തിനായി താൽക്കാലിക യുദ്ധ വിരാമ കരാർ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതായി ന്യൂയോർക്ക് ടൈംസ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.

സിഐഎ ഡയറക്ടർ ബിൽ ബേൺസ് ഞായറാഴ്ച ഫ്രാൻസിൽ ഇസ്രായേലിൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിൻ്റെ തലവൻ ഡേവിഡ് ബാർണിയ, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി, ഈജിപ്ഷ്യൻ ഇൻ്റലിജൻസ് മേധാവി അബ്ബാസ് കമൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. അതിൽ കരാറിൻ്റെ രൂപരേഖ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വൈറ്റ് ഹൗസ് മുതിർന്ന ഉപദേഷ്ടാവ് ബ്രെറ്റ് മക്‌ഗർക്ക് ബന്ദിമോചന ചർച്ചകൾക്കായി ഈ ആഴ്ച പശ്ചിമേഷ്യ സന്ദർശിച്ചിരുന്നു. അതിന്റെ ബാക്കിയായണ് ബേൺസ് ഉന്നതതല ചർച്ചകൾക്കായി ഫ്രാൻസിലേക്ക് പോകുന്നത്. ഫ്രാൻസിലെ ചർച്ചകൾ വിജയിച്ചാൽ അന്തിമ കരാറാകുമെന്ന് പ്രതീക്ഷിക്കുന്നു.

US sees progress on deal to pause Israel-Hamas war

More Stories from this section

family-dental
witywide