ട്രംപ് വിജയിച്ചാല്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത് ബുദ്ധിമുട്ടാണെന്ന് സെലന്‍സ്‌കി

കൈവ്: നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ വിജയം തന്റെ രാജ്യത്തിന് പ്രയാസകരമാണെന്ന് ചൂണ്ടിക്കാട്ടി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി. എന്നാല്‍ അതിന് യുക്രേനിയക്കാര്‍ സജ്ജരാണെന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. മുമ്പും അദ്ദേഹം ഇത്തരം ആശങ്ക പങ്കുവെച്ച് എത്തിയിട്ടുണ്ട്.

28 മാസമായി റഷ്യ തുടരുന്ന യുദ്ധത്തില്‍ കിതയ്ക്കുന്ന യുക്രെയ്‌ന് പ്രസിഡന്റായാന്‍ ട്രംപ് സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. ബൈഡന്‍ ഭരണകൂടം ഇപ്പോള്‍ നല്‍കുന്ന സഹായം ട്രംപ് നല്‍കുമോ എന്നതും ആശങ്കയാണ്.

സെനറ്റര്‍ ജെ.ഡി.വാന്‍സിനെയാണ് തന്റെ വൈസ് പ്രസിഡന്റ് മത്സരാര്‍ത്ഥിയായി ട്രംപ് തിരഞ്ഞെടുത്തത്. ഒരു അഭിമുഖത്തില്‍ ‘യുക്രെയ്നിന് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എന്ത് സംഭവിക്കുമെന്ന് ഞാന്‍ ശരിക്കും കാര്യമാക്കുന്നില്ല’ എന്ന് വാന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ബിബിസിയോട് സംസാരിച്ച സെലെന്‍സ്‌കി ‘ഒരുപക്ഷേ അദ്ദേഹം ശരിക്കും കാര്യമാക്കുന്നില്ല, പക്ഷേ ഞങ്ങള്‍ക്ക് അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്’ എന്നാണ് വ്യക്തമാക്കിയത്.

യുഎസ് കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങള്‍ മൂലം മാസങ്ങളോളം സഹായ പ്രവാഹം നിലച്ചെങ്കിലും, ജോ ബൈഡന്റെ ഭരണകൂടം യുദ്ധത്തിലുടനീളം ആയുധങ്ങളും സഹായങ്ങളും നല്‍കി യുക്രെയിനെ ചേര്‍ത്തുപിടിച്ചിരുന്നു.

More Stories from this section

family-dental
witywide